കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. ഹൈക്കോടതിയുടേതാണ് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ കോടതി അലക്ഷ്യ പരാതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എ ഷൈന മോള്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 15 ന് എ ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവ്.