ധനുഷ് മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ വൃദ്ധദമ്പതികള്‍ സമർപ്പിച്ച ഹർജി തള്ളി ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ചായിരുന്നു ദമ്പതികളുടെ രണ്ടാമത്തെ ഹർജി
ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂർ സ്വദേശികളായ വൃദ്ധദമ്പതികള് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. മേലൂർ സ്വദേശികളായ കതിരേശൻ മീനാക്ഷി ദമ്പതികള് ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന അവകാശപ്പെട്ട് രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല് ഇവരുടെ ഹർജി കഴിഞ്ഞ വർഷം ഏപ്രിലില് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കല് സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ചായിരുന്നു ദമ്പതികളുടെ രണ്ടാമത്തെ ഹർജി.
സിനിമയില് അഭിനയിക്കാൻ വേണ്ടി നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട ദമ്പതികള് പ്രതിമാസചെലവിനായി 65,000 രൂപ ധനുഷ് നല്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമാ സംവിധായകൻ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.
