കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊലക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ഹര്‍ജിയെന്നും കഴിഞ്ഞ ദിവസം അധിക സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം കേസുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തലശേരിയിലെ ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് രമിത്തിന്റെ ബന്ധുക്കളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
രാഷ്ട്രീയകൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
