ഒരാഴ്ചയായി തലയില്ലാതെ ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ഏറ്റെടുത്തു
തലയില്ലാതെ ഒരാഴ്ചയിലധികമായി ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര് ഏറ്റെടുത്തു. തലയില്ലാത്ത കോഴി സോഷ്യല് മീഡിയയില് തരംഗമായിരുന്നു. നേരത്തെ മൃഗ ഡോക്ടറായ സുപകടി അരുണ്തോങിന്റെ പരിചരണയിലായിരുന്നു കോഴി. എന്നാല് തനിക്ക് ഇതിനെ പരിചരിക്കാന് സമയം ലഭിക്കില്ലെന്നും ആരെങ്കിലും ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും അവര് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് തായ്ലാന്ഡിലെ റായ്ച്ചബുരി പ്രവിശ്യയിലെ മ്യൂചെങ് റായ്ച്ചബുരി ജില്ലയിലുള്ള കോഴിയെ സന്ന്യാസിമാര് ഏറ്റെടുത്തത്. മൃഗ ഡോക്ടര് ഇതിന് യഥാര്ഥ പോരാളി (ട്രൂ വാരിയര്) എന്നാണ് പേരിട്ടിരിക്കുന്നത്.
കോഴിയെ ഏറ്റെടുത്ത സന്ന്യാസിമാര് കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് വെള്ളം കൊടുക്കുന്ന ദൃശ്യങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്. എത്രകാലം വരെ ജീവിക്കുമോ അത്രയും കാലം പരിചരിക്കാന് തയ്യാറാണെന്നാണ് സന്ന്യാസിമാരുടെ പക്ഷം. അതേസമയം കോഴിക്ക് തല നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

