ഒമാന്‍: അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാരേയും ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴിലാക്കുന്ന പദ്ധതിയുമായി ഒമാന്‍ സര്‍ക്കാര്‍. കമ്പനികള്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉത്തരവിട്ടു. സ്വദേശി വിദേശ വകഭേദമില്ലാതെയാണ് പദ്ധതി നടപ്പാക്കും.
ഒമാന്‍ തൊഴില്‍ നിയമത്തിലെ മുപ്പത്തി മൂന്നാം വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനമാണ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ മേല്‍നോട്ടത്തിനായി/ ഇന്‍ഷുറന്‍സ് കമ്പനികള്‍, ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍, ഔഷധശാലകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പെടുത്തി പ്രത്യേക കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
ഇതര ജി.സി.സി. രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ ഇതുവരെയും നിര്‍ബന്ധമായിരുന്നില്ല. ഒമാനില്‍ സ്വകാര്യ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടു കൂടി രാജ്യത്തെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്കും വികസനങ്ങള്‍ക്കും വഴി തുറക്കുമെന്നും റെദ ജുമാ വ്യക്തമാക്കി.
