കഴിഞ്ഞ ദിവസം ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ഒരു ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന്‍ മന്ത്രി തീരുമാനിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലെ നഴ്സുമാരുടേയും നഴ്സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റഡര്മാരുടേയും അടിയന്തര യോഗം ഇന്ന് മൂന്ന് മണിക്ക് നടക്കും.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയില് കഴിഞ്ഞ രോഗിയോട് ഒരു ജീവനക്കാരന് ക്രൂരമായി പെരുമാറിയതിനെ തുടര്ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന് മന്ത്രി തീരുമാനിച്ചത്. സംസ്ഥാനത്ത് ഇത്തരമൊരു യോഗം അപൂര്വമാണ്
