പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി . പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി . പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് രണ്ടുപേരും പത്തനംതിട്ടയിൽ ഒരാളുമാണ് മരിച്ചത് . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരിൽ രണ്ട് പേര്‍.