ബധിരയായ 11കാരിയെ പീഡിപ്പിച്ച സംഭവം: ആദ്യം പീഡിപ്പിച്ചത് 66കാരന്‍,  പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാകില്ല

ചെന്നൈ: ചെന്നൈയില്‍ ബധിരയായ 11കാരിയെ ഏഴ് മാസത്തോളം പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ആദ്യം പീഡിപ്പിച്ചത് 66കാരനായ ലിഫ്റ്റ് ഓപ്പറേറ്ററെന്ന് പൊലീസ്. ആദ്യ പീഡനത്തിന് ശേഷം മറ്റുള്ളവരും കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയായിരുന്നു. പെണ്‍കുട്ടിയ ടെറസിലും, ബേസ്മെന്‍റിലും ജിമ്മിലും പബ്ലിക് റെസ്റ്റോറന്‍റിലും വച്ച് 66 കാരനായ ലിഫ്റ്റ് ഓപ്പറേറ്റര്‍ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇയാള്‍ ഓരോരുത്തരെയായി വിളിച്ചുവരുത്തി പീഡനത്തിന് വഴിയൊരുക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. പ്രതികളില്‍ നാല് പേര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അതിനിടെ പ്രതികൾ വീഡിയോ എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. പതിനൊന്ന് വയസ്സുള്ള, കേൾവി തകരാറുള്ള പെൺകുട്ടിയെ ഏഴ് മാസമായി പ്രതികൾ‌ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ ഓരോരുത്തരും ബലാത്സം​ഗം ചെയ്ത വീഡിയോയും ന​ഗ്ന ഫോട്ടോകളും കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ ജോലിക്കാരാണ് പല സമയങ്ങളിൽ പീഡനം നടത്തിയത്. 

Scroll to load tweet…

സെക്യൂരിറ്റി ​ഗാർഡ്, പ്ലംബർ, ലിഫ്റ്റ് ഓപ്പറേറ്റർ എന്നിവർ അറസ്റ്റിലായ പതിനേഴ് പേരിൽ ഉൾപ്പെടുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിനാല് പേർക്കെതിരെയാണ് പൊലീസ് ബലാത്സംഗ കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഇവരിൽ ഏഴുപേരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാകില്ലെന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഒരു തരത്തിലും ജാമ്യം ലഭിക്കാത്ത തരത്തില്‍ കേസിന് എല്ലാവിധ പിന്തുണയും നല്‍കി പ്രതിക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊുടുക്കാന്‍ ശ്രമിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഭിഭാഷകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.