മൂന്നു ലോക്സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ നാലിലും സഖ്യമുണ്ടാക്കിയത് മികച്ച നേട്ടമാണ്.
ബെംഗളൂരു: ജനതാദൾ എസും കോൺഗ്രസും കൈകോർത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മൂന്നു ലോക്സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ നാലിലും സഖ്യമുണ്ടാക്കിയത് മികച്ച നേട്ടമാണ്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയിലും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സഖ്യം നേടിയത്. 1999ൽ സോണിയാ ഗാന്ധി വിജയിച്ച ശേഷം കോൺഗ്രസ് ബെല്ലാരി പിടിക്കുന്നത് ഇത് ആദ്യമായാണ്. മാണ്ഡ്യയിൽ ജെഡിഎസിന്റെ ശിവരാമ ഗൗഡയുടെ ഭൂരിപക്ഷം 3.24 ലക്ഷം വോട്ടാണ്.
ശിവമൊഗ്ഗ ലോക്സഭാ സീറ്റ് ബിജെപി നിലനിർത്തി. ബി എസ് യെദ്യുരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയില്‍ ജയിച്ചത്. എന്നാല്‍ 2014 ൽ യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തില്‍ മകന് ലഭിച്ചത് 47000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.
