സംസ്ഥാനത്തെങ്ങും കനത്ത മഴ ശക്തമായ കാറ്റിനും സാധ്യത ജൂൺ പത്ത് വരെ മഴ തുടരുമെന്നും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. അടുത്ത് 24 മണിക്കൂറിൽ കേരള തീരത്തും ലക്ഷ ദ്വീപിലും കനത്ത കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കി.മീ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. തെക്കൻ കേരളത്തിൽ ഇന്നു രാവിലെ മുതൽ കനത്ത മഴയാണ്. ജൂൺ പത്തുവരെ തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, മുംബൈയിലെ കനത്ത മഴയിൽ പല ഇടത്തും ഗതാഗതം താറുമാറായി.
