റിയാദ്: സൗദിയില്‍ മഴ തുടരുന്നു. റിയാദില്‍ മഴമൂലം ഉണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയതിനെ തുടര്‍ന്ന് ഒരു വിദേശി മരിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി.

സൗദിയിലെങ്ങും കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും മറ്റും കുടുങ്ങിപ്പോയ 132 പേരെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദില്‍ മഴമൂലം ഉണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങയതിനെ തുടര്‍ന്ന് ഒരു വിദേശി മരിച്ചു.

വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടില്‍പ്പെട്ടുപോയ 132 പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
റിയാദില്‍ വെള്ളക്കെട്ടില്‍പ്പെട്ട 104 പേരെയാണ് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയത്.
മക്കയില്‍ 23 പേരേയും, ജീസാനില്‍ മൂന്നു പേരേയും തബൂകില്‍ 2 പേരേയും കിഴക്കന്‍ പ്രവിശ്യയില്‍ 21 പേരേയും വെള്ളക്കെട്ടില്‍നിന്നും രക്ഷപ്പെടുത്തി.
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നാളെയും മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥവിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ മഴവെള്ളം മൂലം ഗതാഗതവും സ്തംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ചിലയിടങ്ങളില്‍ തണുപ്പ് വര്ധിക്കുമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി.
കാലാവസ്ഥ വ്യതിയാനം മൂലം  മാറ്റിവെച്ച ദഹ്‌റാനിലെ കിംഗ് അബ്ദുല്അസീസ് അന്താരാഷ്ട്ര സംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് ഭരണാധികാരി സല്മാന്‍ രാജാവ് നിര്‍വഹിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.