ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്തേക്ക് നീങ്ങിയതോടെ കനത്തമഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെടുന്നത്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ മഴ നാളെവരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പതിമൂന്ന് സെന്റീമീറ്ററിനുമുകളില്‍ അതി ശക്തമായ മഴ ചിലയിടങ്ങളില്‍ ഉണ്ടായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍75 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശുമെന്നും. മുന്നറിയിപ്പുണ്ട്.

അതേസമയം എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന അധികൃതരുടെ ഉറപ്പും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല..
ദുരന്ത നിവാരണ വിഭാഗത്തിന്റ കണക്കു പ്രകാരം സംസ്ഥാനത്താകമാനം ഇതിനോടകം നാനൂറോളം വീടുകള്‍ തകര്‍ന്നു.