നാലു മാസത്തെ ചൂട് കാലാവസ്ഥക്ക് ശേഷം ഒമാനില്‍ ഇപ്പോള്‍ സുഖകരമായ കാലാവസ്ഥ ആരംഭിച്ചതോടു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നല്ല തിരക്കാണ് കാണുവാന്‍ സാധിക്കുന്നത്. ബലി പെരുനാളിനോട് അനുബന്ധിച്ചു ലഭിച്ച നീണ്ട അവധിയില്‍, ആഘോഷങ്ങള്‍ക്കു പുറമെ, യാത്രകള്‍ പോകുന്നതിനും അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്വദേശികളും പ്രവാസികളും.
ഇതര ജി സി സി രാജ്യങ്ങളില്‌നിന്നുള്ളവര്‍ കൂടി എത്തിയത് തിരക്ക് വര്‍ദ്ധിപ്പിച്ചു. വാരാന്ത്യ അവധി അടക്കം ശനിയാഴ്ച വരെ അവധി ആയതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും സഞ്ചാരികള്‍ കൂടുതല്‍ ഉണ്ടാകും.
വാദി ബാനി ഖാലിദ്, വാദി ശബ്, വാദി ഹുഖൈന്‍, സിങ്ക് ഹോള്‍ ജബല് അഖ്ദര്‍, ജബല്ശംസ് എന്നിവിടങ്ങളിലാണ് കൂടുതലായും സഞ്ചാരികള്‍ എത്തിയത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിര്‌ദേശങ്ങള്‍ നല്കുന്നതിന് റോയല്‍ ഒമാന്‍ പോലീസ് എല്ലാ സ്ഥലത്തും സജീവമാണ്. സുരക്ഷ ഉറപ്പുവരുത്തുന്നിതിനുള്ള മുന്നറിയിപ്പുകള്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.
