10 കുപ്പി ഗംഗാ ജലമാണ് കൊച്ചി ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയത്. കേട്ടറിഞ്ഞവര്‍ പോസ്റ്റ് ഓഫീസിലേക്ക് എത്തിയപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്റ്റോക്ക് കാലിയായി. പിന്നെയും പോസ്റ്റ് ഓഫീസിലേക്ക് ഗംഗാജലം തേടി നിരവധി ആളുകളുടെ ഫോണ്‍ കോളുകളെത്തി‍. നിലവില്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി ഗംഗാജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും വന്‍ വിലയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ ഗംഗാജലം എത്തിക്കാന്‍ തപാല്‍വകുപ്പ് പദ്ധതി തയ്യാറാക്കിയത്.