കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിമീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മത്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിമീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതുകൊണ്ട് അറബി കടലിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കും.