അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഒരു രോഗം 14 വയസ് ആയപ്പോള്‍ വിനോദിന്‍റെ മനോനില മാറ്റി. പതിനഞ്ച് വര്‍ഷമായി ആ മകനെ തടവറക്കുള്ളിലടച്ചിരിക്കുന്നു ഗോമതി അമ്മ. അതും വാടക വീട്ടില്‍. ഇവര്‍ക്കിപ്പോള്‍ സര്‍ക്കാരിന്‍റെയും നിങ്ങള്‍ ഓരോരുത്തരുടെയും സഹായം ആവശ്യമായി വന്നിരിക്കുന്നു. നമുക്ക് കൈകോര്‍ക്കാം ഇവരുടെ അതിജീവനത്തിനായി.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരമ്മ പതിനഞ്ച് വര്‍ഷമായി മകനെ തടവറക്കുള്ളിലടച്ചിരിക്കുകയാണ്. ക്രൂരതയല്ല, പതിനഞ്ച് വര്‍ഷം നീണ്ട ഒരമ്മയുടെ വാത്സല്യത്തിന്‍റെ കഥയാണിത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച ഒരു രോഗം 14 വയസ് ആയപ്പോള്‍ മകന്‍ വിനോദിന്‍റെ മനോനില മാറ്റി. അന്നുമുതല്‍ ഗോമതി അമ്മ വിനോദിനെ അഴിക്കുള്ളില്‍ അടച്ചിരിക്കുന്നു. അതും ഒരു വാടക വീട്ടില്‍.
വിനോദിന് രോഗം എങ്ങനെ സംഭവിച്ചു എന്ന് ഈ അമ്മയ്ക്കറിയില്ല. എങ്കിലും പതറാതെ അവര്‍ മകനെ ഇത്രകാലം പോറ്റി. മരുന്നില്‍ പിടിച്ചുനില്‍ക്കുന്ന മകനെ അമ്മ എന്നും സ്‌നേഹത്തോടെ ഊട്ടുന്നു. ഭര്‍ത്താവ് മരിച്ചിട്ടും തളരാതെ ഇത്രകാലം ഗോമതിയമ്മ അത് തുടര്‍ന്നു. എന്നാല്‍ ഇവര്‍ക്കിപ്പോള്‍ സര്‍ക്കാരിന്‍റെയും നിങ്ങള്‍ ഓരോരുത്തരുടെയും സഹായം ആവശ്യമായി വന്നിരിക്കുന്നു. നമുക്ക് കൈകോര്‍ക്കാം ഇവരുടെ അതിജീവനത്തിനായി.

നിങ്ങളുടെ സഹായങ്ങള്‍ എത്തിക്കാന്‍...
GOMATHY K
ACC NO: 67352827249
STATE BANK OF INDIA
ENIKKARA BRANCH, TVM
IFSC CODE: SBIN0070861
MOB: 9744944812