Asianet News MalayalamAsianet News Malayalam

'ചില ഭരണാധികാരികള്‍ ജനജീവിതം ദുസ്സഹമാക്കും': ദുബായ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറലാകുന്നു

ഒന്നാമത്തെ കൂട്ടർ  എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്‍റെ ഉള്ളടക്കം. കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികള്‍ പറയുന്നത്.  

HH Sheikh Mohammed tweet goes viral
Author
Dubai - United Arab Emirates, First Published Aug 27, 2018, 10:03 AM IST

ദുബായ്: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബൈ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ്പറയുന്നത്. ഒന്നാമത്തെ കൂട്ടർ  എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്‍റെ ഉള്ളടക്കം. 

കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികള്‍ പറയുന്നത്. ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

''ഉത്തരവാദിത്തങ്ങൾ വഹിക്കുന്നവർ (ഭരണാധികാരികൾ) രണ്ടു തരക്കാരാണ്‌. ഒന്നാം വിഭാഗം എല്ലാ നന്മകൾക്കും വഴിതുറക്കുന്നു. ജനസേവനം അത്തരക്കാർക്ക് അങ്ങേയറ്റം പ്രിയങ്കരമാണ്‌. ജനജീവിതം ആയാസരഹിതമാക്കുന്നതാണ് അവരുടെ ജീവിതസൗഭാഗ്യം. മനുഷ്യരെ സഹായിക്കുന്നതും അവർക്കുവേണ്ടി സ്വയം സമർപ്പിക്കുന്നതും അത്തരക്കാർ അമൂല്യമെന്ന് കരുതുന്നു. ജനജീവിതം കൂടുതൽ ശ്രേഷ്ഠമാക്കുന്നതാണ് അവരുടെ നേട്ടം. അവർ വാതിലുകൾ തുറന്നിടുന്നു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു. ജനങ്ങൾക്ക്‌ ഉപകാരം ചെയ്യുന്നതിനായി എപ്പോഴും നെട്ടോട്ടമോടുന്നു.''

''രണ്ടാം തരക്കാർ എല്ലാ നന്മകളെയും കൊട്ടിയടക്കുന്നവരാകുന്നു. സരളമായതിനെ അവർ കഠിനമാക്കുന്നു,സമൃദ്ധിയെ അവർ വറുതിയാക്കുന്നു. ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്നതിന്‌ തടസ്സങ്ങളും നൂലാമാലകളുമുണ്ടാക്കുന്നു. അവർ ജീവിത സൗഭാഗ്യം കണ്ടെത്തുന്നത്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നതിലാണ്. ആവശ്യങ്ങൾ സാധിച്ചുകിട്ടാൻ ജനങ്ങൾ അവരുടെ വാതിൽപ്പടിയിലും ഓഫീസുകളിലും കാത്തുകെട്ടിക്കിടക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.രണ്ടാം തരക്കാരെക്കാൾ ആദ്യ വിഭാഗം വർദ്ധിക്കാത്ത കാലത്തോളം ഒരു രാഷ്ട്രവും, ഒരു സർക്കാരും വിജയിക്കാൻ പോകുന്നില്ല. ''

Follow Us:
Download App:
  • android
  • ios