Asianet News MalayalamAsianet News Malayalam

ശങ്കര്‍ ദാസിന് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി; ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകില്ല

ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയതെന്നായിരുന്നു ചേര്‍ത്തല സ്വദേശിയുടെ ഹർജിയിലെ ആരോപണം.

high court against nullifying kp shankar das
Author
Kochi, First Published Nov 8, 2018, 1:32 PM IST

കൊച്ചി: ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ ദാസിന്‍റെ അംഗത്വം റദ്ദാക്കാനാകുയെന്ന് ഹൈക്കോടതി. ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർ ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇരുമുടി കെട്ടില്ലാതെ ദേവസ്വംബോര്‍ഡ് അംഗം ശങ്കർ ദാസ് പതിനെട്ടാം പടി കയറിയ സംഭവത്തിൽ ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കിൽ മാത്രമേ ദേവസ്വം ബോർഡ് അംഗത്വം റദ്ദാക്കാനാകു. ശങ്കർദാസിന്‍റെ ഭാഗത്ത് പെരുമാറ്റ ദൂഷ്യം ഉണ്ടായോയെന്ന് വ്യക്തമാകേണ്ടതുണ്ട്. പതിനെട്ടാം പടിയിൽ പൊലീസുകാർ സേവനം ചെയ്യുന്നത് ആചാരലംഘനമെന്ന് പറയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. 

ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയതെന്നായിരുന്നു ചേര്‍ത്തല സ്വദേശിയുടെ ഹർജിയിലെ ആരോപണം. അതേസമയം ഇരുമുടിക്കെട്ടില്ലാതെ താൻ പതിനെട്ടാം പടി കയറിയത് ചടങ്ങിന്‍റെ ഭാഗമായിട്ടായിരുന്നു. അത് ആചാര ലംഘനമല്ല. ആചാര ലംഘനമാണെങ്കില്‍ പരിഹാരക്രിയ ചെയ്യാൻ തയാറാണെന്നുമായിരുന്നു ശങ്കര്‍ ദാസ് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios