Asianet News MalayalamAsianet News Malayalam

കണ്ണൂർ മെഡി.കോളേജിനെതിരെ അന്വേഷത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ഈ വര്‍ഷം പ്രവേശനത്തിന് അനുമതിയില്ല

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശന മേൽനോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. 2016-17 വർഷം കോളേജില്‍ നിന്ന് പുറത്തായ 150 വിദ്യാർത്ഥികളിൽ ഇന്ന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനത്തിനും കോടതി അനുമതിയില്ല.

high court on  kannur medical college issues
Author
Thiruvananthapuram, First Published Oct 4, 2018, 3:39 PM IST

ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശന മേൽനോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. 2016-17 വർഷം കോളേജില്‍ നിന്ന് പുറത്തായ 150 വിദ്യാർത്ഥികളിൽ ഇന്ന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനത്തിനും കോടതി അനുമതിയില്ല.

കുട്ടികൾക്ക് ഇരട്ടിഫീസ് തിരിച്ചുനൽകിയോ എന്നതും അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2016–17 വര്‍ഷത്തെ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് തലവരിപ്പണം വാങ്ങിയെന്ന പരാതിയിലാണ് വിധി. 2016-17 വര്‍ഷം കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയുടെതാണ് ഉത്തരവ്.

Follow Us:
Download App:
  • android
  • ios