ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി.
കൊച്ചി: ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനും കെ.എം മാണിയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി. ആവശ്യമെങ്കിൽ സത്യവാങ്മൂലം ഫയൽ ചെയ്യാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് കോടതി നിര്‍ദ്ദേശിച്ചു.
Add Asianetnews as a Preferred Source

തുടരന്വേഷണത്തിന് സർക്കാരിന്‍റെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു കെഎം മാണിയുടെ ആവശ്യം.
