കൊച്ചി: കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈമാസം 15ന് ഹാജരാക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ലാബ് റിപ്പോര്‍‍ട്ടും ശബ്ദരേഖയും ഇനി പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയ അറിയിച്ചു. കേസിലെ തുരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട കെ.എം മാണി നല്‍കിയ ഹ‍ര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയത്. ഈമാസം 15ന് കേസ് കോടതി വീണ്ടും പരിഗണിക്കും