ലാഭകരമല്ലെന്ന പേരില്‍ അടച്ച് പൂട്ടിയ സ്‌ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ക്ലാസുകള്‍ ആരംഭിച്ചത്. സ്ഥലം പരിശോധിച്ച ശേഷം മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ നഷ്ടപരിഹാരത്തുക പോരെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഈ കെട്ടിടത്തില്‍ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത് സ്‌റ്റേ ചെയ്തു കൊണ്ട് കോടതി ഉത്തരവിറക്കിയത്

5, 6, 7 ക്ലാസ്സുകളിലായി പതിനാറ് വിദ്യാര്‍ത്ഥികളാണ് ഈ സ്‌ക്കൂളില്‍ പഠിക്കുന്നത്. പരീക്ഷ അടുത്ത സാഹചര്യത്തില്‍ സ്‌ക്കൂള്‍ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.