ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരായ മാനേജ്മെന്‍റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്‍മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെന്റുകളുടെ ആവശ്യം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെ ഈ മാസം 31ന് ശമ്പള പരിഷ്കരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.