ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. തിരുവാഭരണത്തിന് സംരക്ഷണം തേടി പന്തളം കൊട്ടാരം. 

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിലൊന്ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമർപ്പിച്ച ഹർജിയാണ്.

നിലവിലെ അവസ്ഥയിൽ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുന്പോഴും തിരിച്ചെത്തിക്കുന്പോഴും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. പന്പയിലേക്ക് സർവീസ് നടത്താൻ അനുമതി തേടി തമിഴ്നാട് ട്രാൻസ്പോർട് കോർപ്പറേഷൻ സമർപ്പിച്ച ഹർജിയും പരിഗണുക്കുന്നുണ്ട്. തമിഴ്നാട് ബസുകൾക്ക് പന്പയ്ക്ക് പോകാൻ സംസ്ഥാന സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു.