കെഎസ്ആര്‍ടിസിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. നിലയ്ക്കൽ പമ്പ സര്‍വ്വീസിന് മതിയായ സൗകര്യം ഉണ്ടോ എന്ന് കോടതി ചോദിച്ചു.
കൊച്ചി: കെഎസ്ആര്‍ടിസിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. നിലയ്ക്കൽ പമ്പ സര്‍വ്വീസിന് മതിയായ സൗകര്യം ഉണ്ടോ എന്ന് കോടതി ചോദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ദ്ദേശം.
പമ്പ നിലയ്ക്കൽ ചെയിൻ സർവീസിനു 500 ഓളം ബസ്സുകൾ വേണം. ഇത്രയും ബസ്സുകൾ പാർക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ഉണ്ടോ എന്നു സർക്കാർ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കേസ് തിങ്കളാഴ്ച പരിഗണിക്കും. ശബരിമല യാത്രക്കാരോട് കെഎസ്ആര്‍ടിസി അമിത ചാർജ് ഈടാക്കി എന്ന ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
