3.26 പോയിന്‍റോടെ നാക്ക് അംഗീകാരം നേടിയ സ്ഥാപനമായിരിക്കണം

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം. 3.26 പോയിന്‍റോടെ നാക്ക് അംഗീകാരവും അഞ്ച് വര്‍ഷത്തെ പാരമ്പര്യവും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിൽ രണ്ട് തവണയെങ്കിലും ദേശീയ റാങ്കിംഗിൽ ആദ്യ നൂറ് സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകൾക്കാണ് അംഗീകാരം.

രണ്ടാഴ്ച്ചയിലൊരിക്കൽ രണ്ട് മണിക്കൂറെങ്കിലും ക്ലാസിൽ പങ്കെടുക്കണം. വീഡിയോ ലെക്ചേഴ്സ്, ഇ കണ്ടന്‍റ്, സെൽഫ് അസസ്മെന്‍റ്, ഡിസ്കഷൻ ഫോറം എന്നിങ്ങനെയാണ് മൂല്യ നിര്‍ണയം. പ്രാക്ടിക്കൽ പരീക്ഷ വേണ്ടി വരുന്ന കോഴ്സുകൾ ഓൺലൈനിന്‍റെ പരിധിയിൽ വരില്ല. രജിസ്ട്രേഷന് ആധാര്‍ കാര്‍ഡും വിദേശികൾക്ക് പാസ്പോര്‍ട്ടും നിര്‍ബന്ധമാണ്.