മുംബൈ: അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയായ പ്രമുഖ ഹിന്ദി സിനിമ, സീരിയല്‍ നടി റീമാ ലാഗു (59) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എഴുപതുകളില്‍ ഹിന്ദി-മറാത്തി സിനിമകളില്‍ അഭിനയിച്ചാണ് റീമ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അമ്മ വേഷങ്ങളില്‍ ശ്രദ്ധേയമായിരുന്നു റീമ. നിരവധി മറാത്തി, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, കജോള്‍, സഞ്ജയ് ദത്ത്, മാധുരി ദിക്ഷിത് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. കുച്ച് കുച്ച് ഹോത്താ ഹേ, മേനെ പ്യാര്‍ കിയാ, ഹം സാത്ത് സാത്ത് ഹം, ഹം ആപ്‌കെ ഹേ കോന്‍ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
