കൊച്ചി: തെറ്റിദ്ധരിപ്പിച്ച് മതം മാറ്റിയെന്ന ആരോപണവുമായി കാസർകോ‍ഡ് സ്വദേശിയായ യുവതി രംഗത്തെത്തി. കാസർകോ‍ഡ് ഗവ കോളജ് വിദ്യാർഥിനിയായിരുന്ന അതിര കഴിഞ്ഞ ജൂലൈയിലാണ് മതം മാറി ആയിഷ എന്ന പേര് സ്വീകരിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം മാതാപിതാക്കൾക്കൊപ്പം പോയ ആതിര കൊച്ചിയിൽ നടത്തിയ വാ‍ർത്താ സമ്മേളനത്തിലാണ് തന്നെ തെറ്റിദ്ധരിപ്പിച്ചാണ് മതം മാറ്റിയതെന്ന് വെളിപ്പടുത്തിയത്. 

മാതാപിതാക്കളെയും മതം മാറ്റാമെന്ന ഉദ്ദേശത്തോടെയാണ് തിരികെ വീട്ടിലെത്തിയത്. എന്നാൽ ആർഷവിദ്യാ സമാജത്തിന്‍റെ കൗൺസിലിങ്ങിൽ പങ്കെടുത്തശേഷമാണ് മതം മാറ്റം വേണ്ടെന്ന് തീരുമാനിച്ചതെന്ന് ആതിര പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി മാധ്യമങ്ങളെ കണ്ടത്