ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. 

കൊച്ചി :ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ജെല്ലിക്കെട്ട് മാതൃകയിൽ ഓഡിനൻസ് കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്ഭവൻ മാർച്ച്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടതി ഉത്തരവിനെതിരെ ഇന്ന് കോട്ടയത്ത് സർവ്വമതപ്രാർത്ഥനയും ഉപവാസവും നടത്തും. കേരള കോൺഗ്രസിന്റ 55- ാമത് ദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി. കോട്ടയം നഗരത്തിൽ കേരള കോൺഗ്രസ് എമ്മിന്റ നേതൃത്വത്തിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനക്ക് കെഎം മാണി എംഎൽഎ നേതൃത്വം നൽകും. കേരളകോൺഗ്രസ് ജേക്കബ് വിഭാഗം നഗരത്തിൽ പ്രകടനം നടത്തും.

ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആചാരങ്ങൾ നിലനിർത്തണമെന്നും ഹൈന്ദവ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.