2016 നവംബറിൽ  വിഴിഞ്ഞം മുക്കോലക്കും- തെന്നൂർകോണത്തിനുമിടയിൽ നടന്ന അപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു.

തിരുവനന്തപുരം: വാഹനാപകട കേസിൽ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ അച്ഛൻറെ വാഹനത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. രണ്ടുവർഷം മുമ്പ് നടന്ന ഒരു അപകട കേസിലായിരുന്നു വിഴിഞ്ഞ പൊലീസിന്റെ പരിശോധന. തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് സാംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2016 നവംബറിൽ വിഴിഞ്ഞം മുക്കോലക്കും- തെന്നൂർകോണത്തിനുമിടയിൽ നടന്ന അപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. ഒരു കറുത്ത വാഹനം ഇടിച്ചുതെറിച്ചു നിർത്താതെ പോയെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. ഈ ഭാഗത്ത് കറുത്ത വാഹനമുള്ളത് സ‌ഞ്ജുവിനറെ അച്ഛൻ സാംസണാണ്. ദൃക്സാക്ഷികള്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സാസംസണിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തിരുന്നു.

പക്ഷെ അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല. ഉന്നത ഉദ്യോഗസ്ഥർക്ക് കൊല്ലപ്പെട്ട യുവാവിൻറെ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് വിഴിഞ്ഞം പൊലീസ് വീണ്ടും അന്വേഷണം തുടങ്ങിയത്. ഇതിൻറെ ഭാഗമായി സാംസണൻറെ പജേറോ വാഹനത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. അന്വേഷണവവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും തൻറെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്നും സാംസണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.