ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ ഇന്ത്യയില്‍ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഹി​സ്​​ബു​ൽ ഭീകരന്‍ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്​​ഗ​ഞ്ചി​ൽ ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മിക്കുന്നതിനിടെ ജ​മ്മു-​ക​ശ്​​മീ​രി​ലെ രം​ബാ​ൻ ജി​ല്ല​യി​ലെ ബാ​നി​ഹാ​ൾ സ്വ​ദേ​ശി ന​സീ​ർ അ​ഹ്​​മ​ദ്​ എ​ന്ന സാ​ദി​ഖ്​ (34) ആ​ണ്​ സ​ശ​സ്​​ത്ര സീ​മാ​ബ​ലി​​ന്‍റെ (എ​സ്.​എ​സ്.​ബി) പി​ടി​യി​ലാ​യ​ത്.

ഷാ​ൾ, ക​മ്പി​ളി ക​ച്ച​വ​ട​ക്കാ​ര​​ന്‍റെ വേ​ഷ​ത്തില്‍ നേ​പ്പാ​ളി​ൽ​നി​ന്ന്​ സൊ​നൗ​ലി അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.​ ഇ​യാ​ളി​ൽ​നി​ന്ന്​ പാ​കി​സ്​​താ​നി പാ​സ്​​പോ​ർ​ട്ടും പാ​കി​സ്​​താ​നി​ലെ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ താ​മ​സ​ക്കാ​ര​നാ​ണെ​ന്ന്​ കാ​ണി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​ക്ക്​ ഇയാളെ കൈ​മാ​റി.

2002-03ൽ ​ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​നി​ൽ ചേ​ർ​ന്ന്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ പോ​യ ന​സീ​ർ അ​ഹ്​​മ​ദിന് സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​കൊ​ണ്ട്​ പ​രി​ക്കേ​റ്റിരുന്നു. 2003 മു​ത​ൽ ഇയാള്‍ പാ​കി​സ്​​താ​നി​ലാ​ണ്​ താ​മ​സം. 2003ൽ ​പ്ര​ത്യേ​ക ദൗ​ത്യ​സേ​ന ക്യാ​മ്പ്​ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇയാള്‍ പങ്കെടുത്തിരുന്നതായും പ്ര​ത്യേ​ക ദൗ​ത്യ​ത്തി​നാ​യാ​ണ്​ ഇപ്പോള്‍ ഇ​ന്ത്യ​യി​ലെ​ത്തി​​തെ​ന്നുമാണ് സൂചന.