Asianet News MalayalamAsianet News Malayalam

മണ്‍വിള തീപിടുത്തം: പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കെട്ടിട്ടവും അതിലെ വസ്തുകളും കത്തിതീരും വരെ കാത്തിരിക്കുക ഏകമാര്‍ഗ്ഗമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 
holiday declared for educational institutions around manvila
Author
Manvila, First Published Nov 1, 2018, 2:33 AM IST

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പി.വാസുകി അവധി പ്രഖ്യാപിച്ചത്.

അതേസമയം ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ വ്യാഴാഴ്ച്ച പുലര്‍ച്ചെയും അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കെട്ടിട്ടവും അതിലെ വസ്തുകളും കത്തിതീരും വരെ കാത്തിരിക്കുക ഏകമാര്‍ഗ്ഗമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്. 

Follow Us:
Download App:
  • android
  • ios