കേസിൽ ഹര്‍ജിക്കാരുടെ വാദമാണ് ഇന്നും നടക്കുക

ദില്ലി: സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന 377-ാം വകുപ്പിന്‍റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഭരണഘടനാ ബെഞ്ചിൽ ഇന്നും വാദംകേൾക്കൽ തുടരും. ലിംഗഭേദഗമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഇന്നലെ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

കേസിൽ ഹര്‍ജിക്കാരുടെ വാദമാണ് ഇന്നും നടക്കുക. ഹര്‍ജിക്കാരുടെ വാദത്തെ കേന്ദ്ര സർക്കാർ അനുകൂലിക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.