വീടിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 13 പേര്‍ക്ക് പരിക്ക് പരിക്കേറ്റവര്‍ ചികിത്സയില്‍

കോഴിക്കോട്: മുഖദാറില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് മുഖദാറില്‍ ചാപ്പയില്‍ ഇഖ്ബാലും കുടുംബവും താമസിക്കുന്ന വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.

പെരുന്നാളിനോട് അനുബന്ധിച്ച് ബന്ധുക്കള്‍ ഒത്തു കൂടിയപ്പോഴാണ് അത്യാഹിതം സംഭവിച്ചത്. ഇഖ്ബാലും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കടാക്കിലത്ത് ഹാസിമിന്‍റെ ഉമടസ്ഥതയില്‍ ഉള്ളതാണ് തകര്‍ന്ന് വീട്. ഓടിട്ട വീടിന്‍റെ മേല്‍ക്കൂര മഴയില്‍ കുതിര്‍ന്ന് തകര്‍ന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. 

അതേസമയം താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ കാണാതായ 13 പേരുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് കാണാതായ 14 പേരില്‍ 13 പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.