ആസ്റ്റിന്‍: ടീച്ചറുമാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധങ്ങള്‍ വഴിവിടുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്തി അമേരിക്കന്‍ സംസ്ഥാനം. ടെക്സസില്‍ സംസ്ഥാനമാണ് ഇത്തരത്തില്‍ ഒരു നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്ന ടീച്ചര്‍മാരുടെ എണ്ണം കൂടുന്നതാണ് ഇത്തരം നീക്കത്തിന് പിന്നില്‍.

ഇത് സംബന്ധിച്ച ബില്ല് ഏകകണ്ഠമായാണ് ടെസ്കാസിലെ സഭ പാസാക്കിയത്. 146 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിലെ നിയമപ്രകാരം ടീച്ചര്‍ വിദ്യാര്‍ത്ഥി ബന്ധം റിപ്പോര്‍ട്ട് ചെയ്യാത്ത പ്രിന്‍സിപ്പാലും, ജില്ല വിദ്യാഭ്യാസ സുപ്രണ്ടും കുറ്റക്കാരാകും ഇവര്‍ക്ക് രണ്ട് കൊല്ലം വരെ തടവ് നിയമം മുന്നോട്ട് വയ്ക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ബില്ലിന്‍റെ കരട് ടെക്സസിലെ സഭ പാസാക്കിയത്. ഇപ്പോള്‍ അതിന്‍റെ അന്തിമരൂപത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. പൊതുജന അഭിപ്രായങ്ങളും പരിഗണിച്ചാണ് അന്തിമ നിയമം തയ്യാറാക്കിയത്. ഇത്തരത്തിലുള്ള നിയമം പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമൊന്നുമല്ല ടെക്സസ്.

എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ടെക്സസില്‍ ടീച്ചര്‍മാര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്ന സംഭവങ്ങളില്‍ 200 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായ സ്ഥിതിക്കാണ് നിയമം.