തിരുവനന്തപുരം: കല്ലമ്പത്ത് വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കല്ലമ്പലം വണ്ടിത്തടം കോട്ടാമലയിൽ സബൂറെയാണ് വീട്ടനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സബൂറയക്കും മക്കൾക്കുമിടയിൽ സ്വത്തു തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഭർത്താവിന്റെ മരണശേഷം മകനും മരുമകൾക്കും ഒപ്പമായിരുന്നു സബൂറയുടെ താമസം. ഇവർക്കിടയിൽ സ്വത്തു തർക്കമുണ്ടായതായി പൊലീസ് പറയുന്നു. സ്വത്ത് എഴുതി കൊടുക്കണമെന്നാവശ്യപ്പെട്ട് മകളും മരുമകളും പീഢിപ്പിച്ചിരുന്നതായി ബന്ധക്കളും ആരോപിക്കുന്നു.

ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച സബൂറ കല്ലമ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ആറ്റിങ്ങൾ തഹസീൽ ദാരുടെ നേതൃത്ത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.