വീട്ടില്‍ വെച്ച് ചാരായം വാറ്റി വില്‍പ്പന നടത്തിയെന്ന പരാതിയിലാണ് കൂവപ്പാറ വളളിയാനിക്കല്‍ സ്വദേശി അംബികയെ പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മരിച്ച വീട്ടമ്മ ഒറ്റയ്‌ക്കായിരുന്നു താമസം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാരായ വില്‍പ്പനയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയെന്ന്
കുട്ടമ്പുഴ പോലീസ് അറിയിച്ചു. ആദിവാസി കോളനികളിലടക്കം പരിശോധന ശക്തമാക്കാനാണ് തീരുമാനം.