റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിനു നേരെ ഹൂതികളുടെ മിസൈല്‍ അക്രമണം. മിസൈല്‍ ആകാശത്തു വച്ച് തകര്‍ത്തതായി സൗദി സഖ്യ സേന അറിയിച്ചു. രണ്ടുമാസത്തിനിടയില്‍ ഇത് രണ്ടാംതവണയാണ് റിയാദിനു നേര്‍ക്ക് ഹൂതികള്‍ മിസൈലാക്രമണം നടത്തുന്നത്.