ലണ്ടന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി കാരണം മിഠായി

ബുഡപെസ്റ്റ്: ദില്ലിയില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം. 78കാരിയയ സ്ത്രീയടക്കം നിരവധി യാത്രക്കാര്‍. ലണ്ടനിലേക്കുളള യാത്രയ്ക്കിടയില്‍ വിമാനം ബുഡാപെസ്റ്റില്‍ ഇറക്കേണ്ടി വന്നു. സംഭവത്തിന് കാരണമായതാകട്ടെ ഒരു മിഠായിയും. 

78കാരിയ്ക്ക് യാത്രയ്ക്കിടെ ശ്വാസ തടസ്സം ഏര്‍പ്പെട്ടതോടെയാണ് വിമാനം പാതി വഴിയില്‍ ഇറക്കേണ്ടി വന്നത്. ഉടന്‍ തന്നെ വിമാനത്തിലെ യാത്രക്കാരാനായ ഡോക്ടര്‍ അനുപം ഗോയലും ഡോക്ടര്‍ മിഷയും പ്രാഥമിക ചികിത്സ നല്‍കിയതിനാല്‍ മരണത്തില്‍നിന്ന് തന്നെ അവര്‍ രക്ഷപ്പെടുകയായിരുന്നു. 

എന്നാല്‍ ലണ്ടന്‍ വരെ യാത്ര ചെയ്യാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ബൊഡപെസ്റ്റില്‍ ഇറക്കുകയായിരുന്നു. അവിടെ തയ്യാറാക്കിയ വൈദ്യശുശ്രൂഷയില്‍ വൃദ്ധയുടെ ശ്വാസനാളത്തില്‍ മിഠായി കുടുങ്ങിയതാണ് അപകടകാരണമെന്ന് വ്യക്തമായി. 

ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലായ സ്ത്രീയെ പരിശോധിക്കുമ്പോള്‍ എന്താണ് കാരണമെന്ന് വ്യക്തമായിരുന്നില്ലെന്ന് ഡോക്ടര്‍ർ അനുപം പറഞ്ഞു. പിന്നീട് ബൊഡപെസ്റ്റിലെ പരിശോധനയിലാണ് ശ്വാസനാളത്തില്‍ മിഠായി കുടുങ്ങിയതാണെന്ന് വ്യക്തമായത്.