തിരുവനന്തപുരം: സ്കൂളിൽ വച്ച് അനുമോദിച്ച് ആലിംഗനം ചെയ്ത സഹപാഠിക്കെതിരെ പരാതി നൽകാൻ അധ്യാപകർ നിർബന്ധിച്ചെന്ന് പെൺകുട്ടി.
മറ്റൊരു സ്കൂളിലും പ്രവേശനം നേടാനാവാത്ത വിധം തിരുവനന്തപുരം സെന്‍റ് തോമസ് സ്കൂൾ അധികൃതർ തടസ്സം നിന്നെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സഹപാഠിയെ ആലിംഗനം ചെയ്തത്തിന്‍റെ പേരില്‍ ആദ്യ ഒരു മാസം സസ്പെന്‍ഷന്‍ നല്‍കിയ സ്കൂള്‍ അധികൃതര്‍ പിന്നീട് പ്രവേശനം നല്‍കിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞുസംഭവം വിശദീകരിക്കാന്‍ വിളിച്ചുക്കൂട്ടിയ യോഗത്തില്‍ സ്കൂള്‍ അധികൃതര്‍ അസഭ്യം പറഞ്ഞുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. . അതേസമയം പെണ്‍കുട്ടി ടിസി വാങ്ങിപോയെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനില്‍ പെണ്‍കുട്ടി പരാതി നല്‍കി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് തിരുവനന്തപുരം മുക്കൊല സെന്‍റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വരുന്നത്.
