തിരുവനന്തപുരം: സ്കൂളിലെ ആലിംഗന വിവാദത്തില്‍ പ്രതികരണവുമായി ഫിഷറീസ്  മന്ത്രി മേഴ്സിക്കുട്ടിയമ്മ. തുറന്ന മനസ്സോടെ കുട്ടികൾ പരസ്പരം അഭിനന്ദിച്ചാൽ  അതിനെ ആ രീതിയിൽ തന്നെ കാണണം. അതൊരു പുറത്താക്കലിലേക്ക് എത്തുന്നു എന്നത് പ്രശ്നം തന്നെയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് തിരുവനന്തപുരം മുക്കൊല സെന്‍റ് തോമസ് സ്കൂളില്‍ സഹപാഠിയെ ആലിംഗനം ചെയ്തത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ നടപടികള്‍ മയപ്പെടുത്തിയിരുന്നു.