Asianet News MalayalamAsianet News Malayalam

വാജ്പേയിയുടെ ചിത്രമുള്ള നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പതിപ്പിച്ച നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന. നാണയത്തിന് 35 ​ഗ്രാം തൂക്കമുണ്ടാകും.

hundres rupee coin will launched soon with former prime minister atal bihari vajpayess picture
Author
New Delhi, First Published Dec 13, 2018, 10:43 PM IST

ദില്ലി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പതിപ്പിച്ച നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന. നാണയത്തിന് 35 ​ഗ്രാം തൂക്കമുണ്ടാകും. നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും ഇം​​ഗ്ലീഷിലും ദേവനാ​ഗരി ലിപിയിലും അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തും. വാജ്പേയിയുടെ ജനനമരണ വർഷങ്ങൾ യഥാക്രമം 1924, 2018 എന്നിങ്ങനെ ചിത്രത്തിന് താഴെയായി രേഖപ്പെടുത്തുകയും ചെയ്യും. 

നാണയത്തിന്റെ മറുവശത്ത് അശോകചക്രമുണ്ടാകും. 2018 ആ​ഗസ്റ്റ് 16 ന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അന്തരിക്കുന്നത്. 1996 ൽ 13 ദിവസവും 1998 ൽ 13 മാസവും 1999 മുതൽ 2004 വരെ ആറുവർഷം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങൾക്ക് വാജ്പേയിയുടെ പേര് നൽകിയിട്ടുണ്ട്. ഛത്തീസ്​ഗഡിലെ നയാ റായ്പൂരിന്റെ പേര് അടൽ ന​ഗർ എന്നാക്കി മാറ്റിയിരുന്നു. ല്കനൗവിലെ ഹസ്രത്ത്​ഗഞ്ച് ചൗരായുടെ പേരും അടൽ ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios