കനൌജ്: ശാരീരിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു ഭര്‍ത്താവിന്‍റെ ക്രൂരത. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ ചൊവ്വാഴ്ചയാണു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയും ഭര്‍ത്താവുമായി കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ച്ചയായി കലഹത്തിലായിരുന്നു എന്നു സമീപവാസികള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച വീടിനു പുറത്തുവച്ചുണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ യുവതിക്കു പരിക്കേറ്റിരുന്നു. അയല്‍വാസികള്‍ പറഞ്ഞാണു യുവതിക്കു നേരെ ആക്രമണമുണ്ടായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. സംഭവസ്ഥലത്ത് എത്തിയ യുവതിയുടെ ബന്ധുക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ആറു വര്‍ഷം മുമ്പു വിവാഹിതയായ ഇവര്‍ക്കു രണ്ടു മക്കള്‍ ഉണ്ട്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് മൂന്നു പേര്‍ക്കും എതിരെ പോലീസ് കേസ് എടുത്തു.
