നെയ്യാറ്റിന്‍കര വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ വൈകിട്ടോടെയാണ് നാട്ടുകാരും ബന്ധുക്കളും നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിനിയും വീട്ടമ്മയുമായ പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീലതയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് നാട്ടുകാരും ബന്ധുക്കളും നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിനിയും വീട്ടമ്മയുമായ പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീലതയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ ഉച്ചയോടെ ശ്രീലതയുടെ ഭര്‍ത്താവ് മണികണഠനും മകന്‍ മണികണഠനും വീട്ടില്‍ ശ്രീലതയുമായി വഴക്കിട്ടതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം മരിച്ചുകിടന്ന ശ്രീതലയുടെ ശരീരത്തില്‍ മുറിവിന്‍റെ പാടുകള്‍ ഇല്ലാത്തതിനാന്‍ ഇന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചാലെ മരണകാരണം മനസിലാക്കാന്‍ സാധിക്കൂ എന്ന് നെയ്യാറ്റിന്‍കര പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. മകനും ഭര്‍ത്താവും വീട്ടമ്മയും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. മണികണ്ഠന്‍ ശ്രീലതയുടെ രണ്ടാം ഭര്‍ത്താവാണ് ഇയാള്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.