വിവാഹത്തെതുടര്‍ന്ന് യുവതിയും ഭര്‍ത്താവും ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച ബെഡ്റൂമിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു യുവതി. ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടിരുന്നു.
ഹൈദരാബാദ്: സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ യുവതിയുടെ ആത്മഹത്യക്ക് കാരണം സ്ത്രീധനത്തിന്‍റെ പേരിലുള്ള അധിക്ഷേപമെന്ന് പിതാവിന്‍റെ ആരോപണം. മരണപ്പെട്ട യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ആരോപണം. ഈ വര്‍ഷം മാര്‍ച്ചില്‍ വിവാഹിതയായ യുവതിയെ ആഗസ്റ്റ് മുതല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് പിതാവിന്‍റെ പരാതിയിലുള്ളത്.
ആന്ധ്രാപ്രേദശിലെ ഗോദാവരി ജില്ല സ്വദേശിനിയാണ് മരണപ്പെട്ട പി.റൂപിനി. വിവാഹത്തെതുടര്‍ന്ന് യുവതിയും ഭര്‍ത്താവും ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച ബെഡ്റൂമിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു യുവതി. ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവരികയാണ്. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെ പൊലീസ് ചോദ്യംചെയ്തു.
