സംഭവം നടന്നത് വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഷാജഹാന്പൂര്: മുട്ടക്കറിയുണ്ടാക്കാന് കൂട്ടാക്കാഞ്ഞതിനെ തുടര്ന്ന് ഭാര്യയെ വെടിവച്ച് കൊന്ന് മദ്യപാനിയായ ഭര്ത്താവ്. ദേവദാസ് സ്വദേശിയായ മങ്കേശ് ശുക്ലയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഗ്രാമത്തില് തന്നെ കൃഷി ചെയ്ത് ജീവിക്കുന്ന 33കാരനായ നവനീത് 12 വര്ഷം മുമ്പാണ് മങ്കേഷിനെ വിവാഹം കഴിച്ചത്. മൂന്ന് കുഞ്ഞുങ്ങളും സ്കൂളില് പോയ സമയത്താണ് ഇരുവരും തമ്മില് വീട്ടിനകത്ത് വച്ച് വാക്കേറ്റമുണ്ടായത്. തൊട്ടടുത്ത് താമസിക്കുന്ന നവനീതിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നില്ല.
മദ്യലഹരിയില് വീട്ടിലെത്തിയ നവനീത് ഭാര്യയോട് മുട്ട കറി വച്ച് നല്കാന് ആവശ്യപ്പെടുകയായിരുന്നു. എന്നാല് മങ്കേശ് ഇത് നിരസിച്ചതോടെ അച്ഛന്റെ തോക്കുപയോഗിച്ച് മങ്കേശിനെതിരെ നിറയൊഴിക്കുകയായിരുന്നു.
സംഭവത്തില് രോഷാകുലരമായ മങ്കേഷിന്റെ ബന്ധുക്കളാണ് പൊലീസില് പരാതി നല്കിയത്. തുടര്ന്ന് നവനീതിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി
