അടൂര്‍: പത്തനംതിട്ട അടൂരിനടുത്ത് പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴക്കുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഷെഫീക്ക് കുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെതുടര്‍ന്ന ഭര്‍ത്താവ് ഷെഫീക്കിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് കൊലപാതകം നടന്നത്.