സംഭവം നടന്ന ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കിരൺ വീട്ടുകാർ ഉറങ്ങിയതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ട് മണിക്ക് കിരണിന്റെ ഭാര്യ ഉറക്കമുണർന്നപ്പോഴാണ് ഹാളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കിരണിനെ കണ്ടത്.
ഹൈദരാബാദ്: ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഗാന്ധിനഗറിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. സ്വകാര്യ ഫാർമസി കമ്പനി ജീവനക്കാരനായ ജി കിരൺ കുമാർ (35) ആണ് മരിച്ചത്. ജോലി സമ്മർദത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.
സംഭവം നടന്ന ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കിരൺ വീട്ടുകാർ ഉറങ്ങിയതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ട് മണിക്ക് കിരണിന്റെ ഭാര്യ ഉറക്കമുണർന്നപ്പോഴാണ് ഹാളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കിരണിനെ കണ്ടത്. തുടർന്ന് വിവരം യുവതി പൊലീസിൽ അറിയിച്ചു.
എന്നാൽ പൊലീസെത്തിയപ്പോഴേക്കും കിരണിന്റെ മരണം സ്ഥിതീകരിച്ചിരുന്നു. പിന്നീട് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
