ഹൈദരാബാദ്: ഭാര്യയെ അറബിക്ക് വിറ്റ ശേഷം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി പരാതി. ഹൈദരാബാദ് സ്വദേശിനിയായ സൈറ ബാനുവിനെയാണ് ഭര്‍ത്താവ് അറബിക്ക് വിറ്റത്. പിന്നാലെ മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്യുകയും ചെയ്തു. 

സൈറയെ റിയാദിയലുള്ള ഒരു ഷെയ്ഖിനാണ് ഭര്‍ത്താവ് മറിച്ചു വിറ്റതെന്ന് ഇവരുടെ മാതാവ് ബാനു ബീഗം പറഞ്ഞു. വിവാഹമോചനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് യുവതിയെ റിയാദിലേക്ക് കടത്തിയതെന്നും ബാനു പറയുന്നു. അവിടുന്ന് രക്ഷപ്പെട്ട ബാനു അടുത്തിടെയാണ് ഹൈദരബാദില്‍ എത്തിയത്.

മക്‌സറ്റ് വഴിയാണ് യുവതിയെ സൗദി അറേബ്യയിലേക്ക് കടത്തിയത്. മെയ് 2ന് യുവതിയെ അവിടെ എത്തിച്ചു. മനുഷ്യക്കടത്ത് ഏജന്റുമാര്‍ വഴിയാണ് യുവതിയെ ഭര്‍ത്താവ് വിറ്റതെന്ന് മാതാവ് ആരോപിച്ചു. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പരാതി നല്‍കിയിരിക്കുകയാണ് ബാനു ഭീഗം. മകളുടെ ഭര്‍ത്താവിനെതിരെ ഹൈദരാബാദിലെ ഷാ അലി ബാന്‍ഡ പോലീസ് സ്‌റ്റേഷനിലും ബാനു പരാതി നല്‍കി.