രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്തകളെ പരഹസിച്ച് തള്ളി യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടി സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തി പരാജിതനായിയെന്ന ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകളെയാണ് അദ്ദേഹം പരിഹസിച്ച് തള്ളിയത്

കല്‍പ്പറ്റ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്തകളെ പരഹസിച്ച് തള്ളി യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടി സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തി പരാജിതനായിയെന്ന ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകളെയാണ് അദ്ദേഹം പരിഹസിച്ച് തള്ളിയത്. ആദ്യം ബിജെപിയില്‍ ഇടം നേടാന്‍ ശ്രമിച്ച് പരാജിതനായതോടെയാണ് സിപിഎമ്മിനെ സമീപിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ തനിക്ക് താല്‍പര്യം മുസ്ലിം ലീഗ് സീറ്റാണെന്ന് മുരളി തുമ്മാരുകുടി പരിഹസിച്ചു. അത് അടുത്ത സുഹൃത്തുക്കള്‍ക്ക് അറിയുന്ന കാര്യമാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എംടി രണ്ടാമന്‍ സിപിഎം സീറ്റിന് വേണ്ടി ശ്രമിച്ചു പരാജയപ്പെട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ടിനൊപ്പമാണ് പരിഹാസ രൂപേണയുള്ള പ്രതികരണം. 

ലീഗില്‍ സീറ്റ് ലഭിച്ചാല്‍ വിജയം ഉറപ്പാണെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അടുത്ത ഒരുമാസത്തേക്ക് ഈ മേഖലയില്‍ തന്നെയാണ് ജോലി അതിനാല്‍ രാഷ്ട്രീയ പ്രചാരണവും കണക്കുകൂട്ടലും പിന്നീടാകാമെന്നും തുമ്മാരുകുടി വിശദമാക്കി.